കുവൈത്തിൽ വീട്ടുവിലാസം അപ്‌ഡേറ്റ് ചെയ്യാൻ പാടുപെട്ട് പ്രവാസികൾ

0
13

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾ അവരുടെ വീട്ടുവിലാസം അപ്‌ഡേറ്റ് ചെയ്യാൻ പാടുപെടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പ്രക്രിയ കൂടുതൽ ആശയക്കുഴപ്പത്തിലായിട്ടുണ്ട്. താമസസ്ഥലം മാറ്റുന്ന പലരും ഇപ്പോൾ രേഖകൾ സുഗമമാക്കുന്നതിന് 130 കുവൈത്തി ദിനാർ വരെ ഈടാക്കുന്ന ബ്രോക്കർമാരെയോ ഇടനിലക്കാരെയോ ആശ്രയിക്കേണ്ട ​ഗതികേടിലാണ്. 2024 ജൂലൈ മുതൽ, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ലിസ്റ്റുചെയ്ത സ്ഥലങ്ങളിൽ താമസിക്കാത്ത ആളുകൾ പലപ്പോഴും ഉപയോഗിക്കുന്ന വ്യാജ വിലാസങ്ങൾ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും റെസിഡൻഷ്യൽ ഏരിയകളിൽ സർവേകൾ നടത്തുന്നുണ്ട്.റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് കടുത്ത നടപടികൾ ആരംഭിച്ചതോടെയാണ് വിഷയം തുടങ്ങിയത്. പല പ്രോപ്പർട്ടി ഉടമകളും അവരുടെ അറിവില്ലാതെ അവരുടെ വസ്തുവിൽ രജിസ്റ്റർ ചെയ്ത അജ്ഞാത വ്യക്തികളിയോ കുടുംബങ്ങളയോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ, സിവിൽ ഇൻഫർമേഷൻ അതോറിറ്റി വ്യക്തികൾ അവരുടെ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപെട്ടു. ഇത് പാലിക്കാത്തതിന് പിഴയും ചുമത്തുന്നുണ്ട്. 1982-ലെ നിയമ നമ്പർ 32-ൻ്റെ ആർട്ടിക്കിൾ 33 പ്രകാരം, അവരുടെ മുമ്പത്തെ വിലാസം നീക്കംചെയ്ത് 30 ദിവസത്തിനുള്ളിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്ന വ്യക്തികളിൽ നിന്ന് 100 കുവൈത്തി ദിനാർ പിഴ ഈടാക്കാം.

Previous articleടെലികമ്മ്യൂണിക്കേഷൻ തട്ടിപ്പ് തടയുന്നതിൽ കുവൈത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് ചൈനീസ് എംബസി
Next articleവ്യാജ പൗരത്വം; കുവൈത്തി പൗരൻ ഫയലിൽ ചേർത്തത് 36 കുട്ടികളെ

LEAVE A REPLY

Please enter your comment!
Please enter your name here