പട്രോളിങ്ങിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു, വാഹനത്തിൽ വിദേശമദ്യം, രക്ഷപ്പെടുന്നതിനിടയിൽ പ്രവാസിയെ പിടികൂടി അറസ്റ്റ്

0
10

കുവൈത്ത് സിറ്റി: അബു ഹലീഫ മേഖലയിൽ പതിവ് പട്രോളിംഗ് നടത്തി അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്. പട്രോളിംഗിനിടെ, ഉദ്യോഗസ്ഥർ ഒരു വാഹനം നിർത്താൻ ശ്രമിച്ചു. എന്നാൽ ഡ്രൈവർ നിര്‍ദേശങ്ങൾ അവഗണിച്ച് കടന്നുകളയാനാണ് ശ്രമിച്ചത്. ഇതിനിടെ ഡ്രൈവര്‍ ഓഫീസറെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. കൂടുതല്‍ പട്രോളിംഗ് സംഘം എത്തിയതോടെ പ്രതി വാഹനം ഉപേക്ഷിച്ച് കാൽനടയായി രക്ഷപെടുകയായിരുന്നു. വ്യാപകമായ തിരച്ചിലിന് ശേഷം അൽ അഹമ്മദി സപ്പോർട്ട് പട്രോളിംഗ് പ്രതിയെ പ്രദേശത്ത് നിന്ന് തന്നെ പിടികൂടി. വാഹനം പരിശോധിച്ചപ്പോൾ മദ്യ കുപ്പികളാണ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Previous articleവാട്ടർ ബലൂണുകളും വാട്ടർ പിസ്റ്റളുകളും ഉപയോഗിക്കുന്നതിന് നിരോധനം
Next articleലോകത്തിലെതന്നെ അത്യാധുനിക വൈറസ് ലബോറട്ടറി തുറന്ന് കുവൈത്ത്

LEAVE A REPLY

Please enter your comment!
Please enter your name here