ദേശീയ അവധി ദിവസങ്ങളിൽ 225,500 പേർ കുവൈത്ത് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്ന് പ്രതീക്ഷ

0
12

കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ 225,500 പേർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്ന് റിപ്പോർട്ട് . ഇൻ്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന ഏജൻസികൾ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ യാത്രക്കാര്‍ക്കായി എല്ലാ സേവനങ്ങളും ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ്. 2025 ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ 1,691 വിമാനങ്ങളിൽ പ്രതീക്ഷിക്കുന്ന മൊത്തം യാത്രക്കാരുടെ എണ്ണം ഏകദേശം 225,500 ആണ്. 849 ഫ്ലൈറ്റുകളിലായി ഇതേ കാലയളവിൽ ആകെ പുറപ്പെടുന്നവരുടെ എണ്ണം ഏകദേശം 113,300 ആകും. 842 വിമാനങ്ങളിൽ ഏകദേശം 112,200 യാത്രക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ദുബായ്, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുൾ എന്നിവടങ്ങളിലേക്കാണ് വരാനിരിക്കുന്ന അവധി ദിവസങ്ങളിൽ ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുക. ടെർമിനൽ വൺ 727 ഫ്ലൈറ്റുകളിലായി 90,200 യാത്രക്കാരെയും ടെർമിനൽ നാലിൽ 406 ഫ്ലൈറ്റുകളിലായി 65,300 യാത്രക്കാരെയും ടെർമിനൽ അഞ്ച് 558 ഫ്ലൈറ്റുകളിലായി 69,900 യാത്രക്കാരെയും കൈകാര്യം ചെയ്യുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Previous articleകൃത്രിമ വിലവർദ്ധനവ് പരിഹരിക്കുക ലക്ഷ്യം; ഇലക്ട്രോണിക് സിസ്റ്റം വികസിപ്പിക്കാനൊരുങ്ങി വാണിജ്യ മന്ത്രാലയം
Next articleറമദാൻ മാസത്തിലെ സ്കൂൾ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here