സ്വകാര്യമേഖലയിൽ ഭക്ഷണത്തിൻ്റെ ഗുണനിലവാരം കാര്യക്ഷമമാക്കാൻ സ്മാർട്ട് ലൈസൻസ്

0
12

കുവൈത്ത്സിറ്റി: സ്വകാര്യമേഖലയിൽ ഭക്ഷണത്തിൻ്റെ ഗുണനിലവാരം കാര്യക്ഷമമാക്കാൻ സ്മാർട്ട് ലൈസൻസുകൾ വരുന്നു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും (പിഎഎഫ്എൻ) പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റും സ്മാർട്ട് ലൈസൻസുകളുടെ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പറഞ്ഞു. ഭക്ഷണത്തിൻ്റെ ഗുണനിലവാരം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പിഎഎഫ്എൻ ഉൾപ്പെടെ നിരവധി ശാഖകൾ ആരോഗ്യ മന്ത്രാലയത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയം നൂറുകണക്കിന് ലൈസൻസുകൾ നൽകുന്നുണ്ടെങ്കിലും ഡോക്യുമെൻ്റേഷൻ സൈക്കിൾ കുറയ്ക്കാൻ സ്മാർട്ട് ലൈസൻസുകൾ സഹായിക്കുമെന്നും ആശുപത്രികളും ഫാർമസികളും ഉടൻ തന്നെ സ്മാർട്ട് ലൈസൻസ് സംവിധാനത്തിൽ ഉൾപ്പെടുത്തുമെന്നും ഡോ. ​​അൽ അവാദി വ്യക്തമാക്കി.

Previous articleദേശീയദിനാഘോഷം ; വെള്ളം പാഴാക്കരുതെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം
Next articleദേശീയദിനാഘോഷം സുരക്ഷിതമാക്കാൻ കുവൈത്തിൽ 23 സുരക്ഷാ പോയിന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here