കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ ദേശീയ ദിനത്തിൽ അമീരി ഗ്രാൻ്റ് പ്രകാരം 781 തടവുകാർക്ക് മാപ്പ് നൽകി. 2025ലെ അമീരി ഡിക്രി നമ്പർ (33) അനുസരിച്ച് അമീരി ഗ്രാൻ്റിൻ്റെ ഭാഗമായി 781 തടവുകാർക്ക് മാപ്പ് നൽകിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. പിഴ, ജുഡീഷ്യൽ നാടുകടത്തൽ, അല്ലെങ്കിൽ ചില വ്യക്തികൾക്ക് ചുമത്തിയ ശിക്ഷകൾ എന്നിവയിൽ നിന്ന് ഈ ഉത്തരവ് പ്രകാരം മുക്തരാകും. ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ, 2025 ലെ അമീരി ഡിക്രി നമ്പർ (33) പ്രകാരമാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.