ദേശീയദിനാഘോഷം സുരക്ഷിതമാക്കാൻ കുവൈത്തിൽ 23 സുരക്ഷാ പോയിന്റുകൾ

0
11

കുവൈത്ത് സിറ്റി: ദേശീയ അവധി ദിനങ്ങളുടെ ആഘോഷങ്ങൾ സുരക്ഷിതമാക്കാനുള്ള മന്ത്രാലയം എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻ്റ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ നാസർ അബു സാലിബ്. എല്ലാ പൗരന്മാർക്കും താമസക്കാർക്കും സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതികൾ നടപ്പാക്കിയിട്ടുള്ളത്.സുരക്ഷ നിലനിർത്താനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് 23 പ്രധാന സ്ഥലങ്ങളിൽ സുരക്ഷാ സേനയെ വിന്യസിക്കുന്ന പദ്ധതി മന്ത്രാലയം വികസിപ്പിച്ചതായി ബ്രിഗേഡിയർ ജനറൽ അബു സാലിബ് പറഞ്ഞു. അച്ചടക്കം, പൊതു പെരുമാറ്റം, പൊതുധാർമ്മികത എന്നിവ നിലനിർത്താനും മാളുകൾ, വാണിജ്യ വിപണികൾ, റെസ്റ്റോറൻ്റുകൾ, കഫേകൾ, ബീച്ചുകൾ, ഫാമുകൾ, ക്യാമ്പുകൾ എന്നിവയിൽ സുരക്ഷാ വിന്യാസം സജീവമാക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleസ്വകാര്യമേഖലയിൽ ഭക്ഷണത്തിൻ്റെ ഗുണനിലവാരം കാര്യക്ഷമമാക്കാൻ സ്മാർട്ട് ലൈസൻസ്
Next articleദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായി 781 തടവുകാർക്ക് മാപ്പ് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here