ഷോപ്പിങ് മാളിൽ തമ്മിലടി, വീഡിയോ വൈറൽ, പിന്നാലെ നടപടി

0
14

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഷോപ്പിങ് മാളിൽ കഴിഞ്ഞ ദിവസം ചേരി തിരിഞ്ഞ് നടന്ന കൂട്ടത്തല്ലിന് പിന്നാലെ ഏഴ് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. തിരക്കേറിയ സമയത്ത് രണ്ട് സംഘങ്ങൾ തമ്മിലടിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് പരാതികളില്ലെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങൾ ആരോ പകര്‍ത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടത്. സംഘര്‍ഷത്തിനിടെ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ചിതറിയോടുന്നതും പേടിച്ച് നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് പൊലീസ് സിസിടിവി പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കുട്ടിയെ ജുവനൈൽ വിഭാഗത്തിന് കൈമാറി. കേസിന്റെ തുടര്‍ നടപടികൾക്കായി മറ്റ് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ സംഭവത്തിൽ കര്‍ശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Previous articleഅബ്ദുല്ല തുറമുഖത്ത്‌ അപകടത്തിൽപ്പെട്ട ബോട്ട് യാത്രക്കാരെ രക്ഷിച്ച് മാരിടൈം റെസ്ക്യൂ ടീം
Next articleറമസാൻ വ്രതാരംഭം നാളെ ശനിയാഴ്ചമുതൽ; കുവൈറ്റ് ശരീഅത്ത് മൂൺ-സൈറ്റിംഗ് അതോറിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here