കുവൈറ്റ് സിറ്റി : മാർച്ച് 1 ശനിയാഴ്ച വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് ശരീഅത്ത് മൂൺ-സൈറ്റിംഗ് അതോറിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗദി, ഒമാൻ ഏന്നീ രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ശനിയാഴ്ചമുതൽ റമസാൻ ഒന്നായിരിക്കുമെന്നു സൗദിയും ഒമാനും പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതൃത്വത്തിനും, പൗരന്മാർക്കും, താമസക്കാർക്കും, അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും അതോറിറ്റി ഹൃദയംഗമമായ അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും അറിയിച്ചു.