ചൊവ്വാഴ്ച മുതൽ മുതൽ വ്യാഴാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്

0
14

കുവൈത്ത്സിറ്റി: ഞായറാഴ്ച രാവിലെ രാജ്യത്തെ കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ അൽ ഖറാവി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞത് മുതൽ മുതൽ വ്യാഴാഴ്ച വരെ മഴ പെയ്യാനുള്ള സാധ്യത വർദ്ധിക്കുമെന്നും ചില പ്രദേശങ്ങളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടിമിന്നലോട് കൂടിയ മേഘങ്ങൾ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ വർഷം റമദാൻ മാസത്തിലെ കാലാവസ്ഥ പൊതുവെ വസന്തകാലത്തിന് സമാനമാണെന്ന് കാലാവസ്ഥാ പ്രവചന വിദഗ്ധൻ ഇസാ റമദാൻ പറഞ്ഞു. രാത്രിയിൽ തണുത്ത കാലാവസ്ഥ തുടരുന്നതോടെയാണ് മാസം ആരംഭിക്കുന്നത്. പകൽ സമയത്ത് ക്രമേണ കാലാവസ്ഥ മിതമാകും. ആദ്യ ആഴ്ചയിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുകയും ഒറ്റപ്പെട്ട മഴയ്ക്കും മൂടൽമഞ്ഞിനും ഉയർന്ന ഈർപ്പത്തിനും സാധ്യതയുണ്ട്. അടുത്ത വാരാന്ത്യത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. പകൽ സമയത്ത് രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചകളിൽ താപനില ക്രമേണ ഉയരാൻ തുടങ്ങും. രാത്രിയിൽ തണുപ്പ് അനുഭവപ്പെടുകയും ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേ‌‌ർത്തു.

Previous article22 വാഹന മോഷണങ്ങൾക്ക് പിന്നിലുള്ള ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Next articleറമദാൻ മാസത്തിൽ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here