ഡോക്ടറുടെ വാഹനം കത്തികാട്ടി ഭീഷണിപ്പെടുത്തി കവർന്നു; പ്രതിക്കായി അന്വേഷണം

0
14

കുവൈത്ത് സിറ്റി: ഒരു ഡോക്ടറുടെ വാഹനം കത്തികാട്ടി കവർന്നുവെന്ന പരാതിയിൽ പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജിതം. 50 വയസ്സുള്ള ഒരു സർക്കാർ ആശുപത്രി ഡോക്ടർ അൽ ഷാമിയ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ഷുവൈഖ് അഡ്മിനിസ്ട്രേറ്റീവ് ഏരിയയിലെ ഒരു ഷോപ്പിംഗ് മാളിൽ നിന്ന് ഇറങ്ങിയ ശേഷം പാർക്കിംഗ് സ്ഥലത്ത് വെച്ച് ഒരു അപരിചിതൻ തന്നെ സമീപിച്ചതായി ഡോക്ടർ പറഞ്ഞു. ഇയാൾ ഒരു കത്തി വീശി ഭീഷണിപ്പെടുത്തുകയും കാറിന്റെ താക്കോൽ കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഭയപ്പെട്ട് താക്കോൽ നൽകിയതോടെ പ്രതി അവരുടെ വാഹനത്തിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മോഷ്ടിച്ച കാറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡോക്ടർ അധികൃതർക്ക് നൽകിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രൈം സീൻ പരിശോധിക്കുകയും നിരീക്ഷണ ദൃശ്യങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. സായുധ കവർച്ചയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം തുടരുകയുമാണ്.

Previous articleറമദാൻ മാസത്തിൽ പകൽസമയത്ത് പൊതുസ്ഥാലത്ത് ഭക്ഷണം കഴിച്ചാൽ നടപടി
Next articleകുവൈത്തിൽ അസ്ഥിര കാലാവസ്ഥാമുന്നറിയിപ്പ്; വെള്ളിയാഴ്ചവരെ വരെ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here