കുവൈത്തിൽ അസ്ഥിര കാലാവസ്ഥാ; ശനിയാഴ്ചവരെ തുടരും

0
14

കുവൈറ്റ് സിറ്റി : ഇന്ന്, മിതമായ കാലാവസ്ഥ നിലനിൽക്കുമെന്നും, തെക്കുകിഴക്ക് മുതൽ കിഴക്ക് വരെ മണിക്കൂറിൽ 12 മുതൽ 45 കി.മീ വേഗതയിൽ കാറ്റ് വീശും , ഇടയ്ക്കിടെ മഴയ്ക്കും, ചിലപ്പോൾ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രാത്രിയിൽ, തണുത്ത കാലാവസ്ഥ തുടരുമെന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും, മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റും ഉണ്ടാകും, ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരമാവധി താപനില 21 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസും എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട മഴ വെള്ളിയാഴ്ചവരെ തുടരും, ശനിയാഴ്ചയോടുകൂടി കാലാവസ്ഥ മെച്ചപ്പെടും.

Previous articleറമദാനിൽ ഇഫ്താർ ഓഫർ നൽകുന്ന റെസ്റ്റോറന്റുകളെ നിരീക്ഷിച്ച് അധികൃതർ
Next articleകുവൈത്തിൽ 11 പ്രവാസി ഭിക്ഷാടകരെ അറസ്റ്റ് ചെയ്തു; ഇവരെ നാടുകടത്തും

LEAVE A REPLY

Please enter your comment!
Please enter your name here