ഗിർഗിയാൻ ആഘോഷം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

0
13

കുവൈത്ത് സിറ്റി: റമദാൻ മാസത്തിലെ ഗിർഗിയാൻ ആഘോഷവേളയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം. ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികളെ സംരക്ഷിക്കുന്നതിനും കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. താമസസ്ഥലങ്ങളിലെ ഉൾ റോഡുകൾ തടയുന്നതും വിനോദ വാഹനങ്ങൾ, നാടൻ കലാസംഘങ്ങൾ, ഭക്ഷണ വണ്ടികൾ എന്നിവ താമസസ്ഥലങ്ങളിൽ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും.രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കണമെന്നും ​ഗാർഹിക തൊഴിലാളികളെ മാത്രം ആശ്രയിക്കരുതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. അപകടങ്ങൾ ഒഴിവാക്കാൻ റോഡുകളിൽ ഡ്രൈവർമാർ വേഗത കുറയ്ക്കാനും ശ്രദ്ധിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ സ്ഥിരവും മൊബൈലുമായ സുരക്ഷാ പട്രോളിംഗുകൾ വിന്യസിക്കുന്നത് ഉൾപ്പെടെ റമദാൻ മാസത്തിനായി സമഗ്രമായ സുരക്ഷാ, ഗതാഗത പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Previous articleഇമാമുമാർ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദേശം
Next articleഗിർഗിയാൻ; ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വില കുതിച്ചുയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here