കുവൈത്ത് സിറ്റി: തദ്ദേശീയമായി നിർമ്മിച്ച മദ്യവുമായി പ്രവാസി അറസ്റ്റില്‍. 180 കുപ്പികളാണ് ജലീബ് അൽ ഷുവൈക്ക് പോലീസ് പിടിച്ചെടുത്തത്. പ്രവാസിയെ ഡ്രഗ് കൺട്രോളിനായി ജനറൽ ഡിപ്പാർട്ട്‌മെൻ്റിന് റഫർ ചെയ്തിട്ടുണ്ട്. അൽ ഹസാവി മേഖലയിൽ പതിവ് പട്രോളിംഗിനിടെ സംശയാസ്പദമായ ഒരു കാർ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പോലീസിനെ കണ്ടതോടെ ഡ്രൈവർ വാഹനവുമായി പിന്നീട് ഓടിയും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടാനായി. തൻ്റെ അപ്പാർട്ട്മെൻ്റിലാണ് മദ്യം ഉണ്ടാക്കിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ഓരോ കുപ്പിയും 10 ദിനാറിനാണ് വിറ്റിരുന്നത്.