കുവൈറ്റിലെ ഒരു കൂട്ടം കലാകാരന്മാരെ അണിനിരത്തികൊണ്ടു അമ്മാസ്‌ഫോടോഫാക്ടറി നിർമിച്ച ഓണം വീഡിയോ ആൽബം സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു.ഗിൽസൺ റോഡ്‌സിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നൗഷാദ് പാറന്നൂരാണ്.സാം റോജർ ബെർണാഡ് പ്രോഗ്രാമിങ്ങും രതീഷ് സിവി അമ്മാസ് ക്യാമറയും നിർവഹിച്ചു.സലിം പുതുപ്പാടി, റാഷിദ് കതിരൂർ, നിഖിൽ ശാന്തിപുരം, സാം ബെർണാഡ്, ജിത ഷാജു എന്നിവരാണ് പാടി അഭിനയിച്ചത്.മുൻ വർഷങ്ങളിലും വീഡിയോ ആൽബങ്ങൾ ചെയ്ത് അമ്മാസ് ഫോടോഫാക്ടറി ആസ്വാദകരുടെ മനം കവർന്നിരുന്നു.