കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ റെഡ് അലേർട്ട്

0
18

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

Previous articleകുവൈറ്റ് മേഖല യുവജനപ്രസ്ഥാനം സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ പഴയപള്ളി യുവജനപ്രസ്ഥാനം ജേതാക്കളായി
Next articleലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, ഇൻഷുറൻസ്, പെൻഷൻ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ബെൽജിയം

LEAVE A REPLY

Please enter your comment!
Please enter your name here