കുവൈറ്റ് സിറ്റി : 13 മണിക്കൂറായി, ഭക്ഷണവും വെള്ളവും ഇല്ലാതെ’; കുവൈറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി ഇന്ത്യന്‍ യാത്രക്കാര്‍എഞ്ചിന്‍ തകരാറിനെത്തുടർന്ന് ഗൾഫ് എയർ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. മുംബൈയില്‍ നിന്ന് മാഞ്ചസ്റ്റിലേയ്ക്ക് പോകുന്ന കണക്ഷന്‍ ഫ്‌ളൈറ്റിലുള്ള യാത്രക്കാരാണ് കുടുങ്ങിയത് . എഞ്ചിന്‍ തകരാറിനെത്തുടർന്ന് ഗൾഫ് എയർ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. മണിക്കൂറുകളായിട്ടും യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് എയര്‍ലൈന്‍ താമസ സൗകര്യവും മറ്റും നല്‍കിയതെന്നാണ് ആരോപണം. ഇന്ത്യ, പാകിസ്ഥാന്‍, മറ്റ് തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ വിമാനത്താവള അധികൃതര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു.എന്നാൽ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ വിഷയം ഏറ്റെടുത്തു. “യാത്രക്കാരെ സഹായിക്കാനും എയർലൈനുമായി ഏകോപിപ്പിക്കാനും എംബസിയിൽ നിന്നുള്ള ഒരു സംഘം വിമാനത്താവളത്തിത്തി . 2 എയർപോർട്ട് ലോഞ്ചുകളിൽ യാത്രക്കാർക്ക് താമസം ഒരുക്കി, ഒറ്റപ്പെട്ട യാത്രക്കാരുടെ വീഡിയോ വൈറലായതിന് ശേഷം ഇന്ത്യൻ എംബസി ട്വീറ്റ് വഴിയാണ് ഈക്കാര്യം അറിയിച്ചത്. ജിസിസി ഉച്ചകോടി നടക്കുന്നതിനാൽ കുവൈറ്റിൽ പൊതു അവധിയായതിനാൽ ഇന്ത്യൻ പൗരന്മാരെ ഹോട്ടലുകളിലേക്ക് മാറ്റാനുള്ള എൻട്രി വിസയും ലഭിച്ചില്ല. എന്നിരുന്നാലും, എംബസി ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ ഇടപെട്ടതിനെത്തുടർന്ന് അവർക്ക് പിന്നീട് എയർലൈൻ ലോഞ്ച് പ്രവേശനം നൽകി. തുടർന്ന് കുവൈറ്റിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള വിമാനം ഇന്ന് ഡിസംബർ 2 ന് പുലർച്ചെ 3.30 ന് പുറപ്പെട്ടു.