കുവൈത്ത് സിറ്റി: തിങ്കളാഴ്ച വൈകുന്നേരം അഞ്ചാമത്തെ റിംഗ് റോഡിൽ (ഷെയ്ഖ് സായിദ് റോഡ്) രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സുലൈബിഖാത്ത് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്നും അതിലൊന്ന് പാലത്തിൽ നിന്ന് വീണതാണെന്നും കണ്ടെത്തി. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.