ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന; ഇടപെട്ട് ഹൈക്കോടതി, ദേവസ്വം ബോർഡിന് വിമർശനം

0
8

കൊച്ചി: നടൻ ദിലീപ് വിഐപി പരിഗണനയിൽ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി, സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിർദേശം നൽകി. ബോർഡിനോട് 12.30നകം മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെയാണ് ദിലീപ് നടയടക്കുന്നതിന് തൊട്ടുമുൻപായി ശബരിമലയിൽ ദർശനം നടത്തിയത്. നടയടച്ച ശേഷമാണ് മടങ്ങിയത്. ഈ ദൃശ്യങ്ങളാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിഐപി പരിഗണന ലഭിച്ചോ എന്നതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.

Previous articleവണ്‍പ്ലസ് ഫോണില്‍ പച്ച വരയോ? ഒടുവില്‍ പ്രശ്‌നത്തിന് പരിഹാരം പ്രഖ്യാപിച്ച് കമ്പനി
Next articleബലാത്സം​ഗ കേസ്: നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here