വിദേശികളെ വിവാഹം ചെയ്യുന്ന കുവൈറ്റ് പൗരന്മാരുടെ എണ്ണം കുറഞ്ഞു; 455 സ്ത്രീകൾ വിദേശികളെ വിവാഹം ചെയ്തു

0
23

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ തുടക്കം മുതൽ കഴിഞ്ഞ നവംബർ അവസാനം വരെ കുവൈത്തിൽ 13,176 വിവാഹങ്ങൾ നടന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്ന 12,357 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ വിവാഹങ്ങളുടെ എണ്ണം ഉയർന്നിട്ടുണ്ട്. 2024 ൻ്റെ തുടക്കം മുതൽ രജിസ്റ്റർ ചെയ്ത ആകെ വിവാഹങ്ങളിൽ കുവൈത്ത് പുരുഷന്മാർ ഉൾപ്പെടുന്നത് 10,747 എണ്ണത്തിലാണ്. അതേസമയം ഈ വിവാഹങ്ങളിലെ കുവൈത്ത് സ്ത്രീകളുടെ എണ്ണം 9,471 ആണ്. കുവൈത്തികല്ലാത്ത സ്ത്രീകളുമായുള്ള പൗരന്മാരുടെ വിവാഹങ്ങളുടെ എണ്ണം 1,276 ആണ്. കൂടാതെ 455 സ്ത്രീകൾ കുവൈത്തികളല്ലാത്തവരുമായും വിവാഹിതരായി. 2024ൽ കുവൈത്തികളല്ലാത്തവരെ വിവാഹം ചെയ്യുന്ന പൗരന്മാരുടെ ശതമാനം മൊത്തം സംഖ്യയുടെ 11.8 ശതമാനത്തിലെത്തി. 2023ൽ നിന്ന് 1.2 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈത്തികളും ഇതര രാജ്യങ്ങളിലെ പൗരന്മാരുമായി നടന്ന വിവാഹങ്ങളുടെ എണ്ണം 337 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Previous articleതായ്‌ലൻഡിലെത്തുന്ന പൗരന്മാർക്ക് നിർദേശങ്ങളുമായി കുവൈത്ത് എംബസി
Next articleസമഗ്രമായ ഡിജിറ്റൽ പരിവർത്തനം; കുവൈത്തിൽ മൂന്ന് ഗൂഗിൾ ക്ലൗഡ് ഡാറ്റാ സെൻ്ററുകൾക്കനുമതി

LEAVE A REPLY

Please enter your comment!
Please enter your name here