കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

0
16

കുവൈറ്റ് : 2025 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷെരീഫ്.എം എ – പ്രസിഡണ്ട്, സിദ്ധാർത്ഥൻ. കെ- വൈസ് പ്രസിഡണ്ട്, മുഹമ്മദ് സയൂഫ്. എം ടി- സെക്രട്ടറി, നയിം അലി- ജോയന്റ് സെക്രട്ടറി, അനീഷ് ചന്ദ്ര- ട്രഷറർ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫർവാനിയ ഏരിയ പ്രതിനിധികളായി ഹനീഫ്.സി, ബിജു തിക്കോടി, നജീബ്. പീ വി, ഷാഫി കൊല്ലം, ഷാഹുൽ ബേപ്പൂർ, അസ് ലം.ടി വി, സണ്ണി ജോൺ, മൻസൂർ മുണ്ടോത്ത്, റാഫി.ആർ കെ എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.മഹിളാവേദി ഫർവാനിയ ഏരിയ ഭാരവാഹികളായി ഉമൈമാ ജലീൽ- പ്രസിഡണ്ട്, ഹാജിഷ അഫ്സൽ- സെക്രട്ടറി, സിനിയ- ട്രഷറർ എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫർവാനിയ ഏരിയ പ്രതിനിധികളായി രേഖ. ടി എസ്, ഹസീന അഷ്റഫ്, സഫൈജ നിഹാസ്, താജിബ എന്നിവരെയും തെരഞ്ഞെടുത്തു.ഫർവാനിയ നൗഷാദ് ഷെഫ് റെസ്റ്റോറന്റിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ മെംബേഴ്സ് ബെനിഫിറ്റ് സെക്രട്ടറി അസ് ലം. ടി വി അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡണ്ട് നജീബ്. പി വി യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, ഷാഹുൽ ബേപ്പൂർ, ഹസീന അഷ്റഫ്, രേഖ. ടി എസ്, നിഹാസ് നെല്ലിയോട്ട്, എന്നിവർ സംസാരിച്ചു. സിറാജ് ഇരഞ്ഞിക്കൽ, രാഗേഷ് പറമ്പത്ത്, താഹ. കെ വി എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ഷാഫി കൊല്ലം സ്വാഗതവും, അനീഷ് ചന്ദ്ര നന്ദിയും രേഖപ്പെടുത്തി.

Previous articleകുവൈത്ത് ദുബൈ ദുബൈ കറക് മക്കാനിയിൽ റീട്ടെയിൽ എംപ്ലോയീസ് ഡേ’ ആഘോഷിച്ചു
Next articleപ്രവാസി തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും, റെസിഡൻസി വ്യാപാരികളെ അടിച്ചമർത്തും; പുതിയ റെസിഡൻസി നിയമത്തെ കുറിച്ച് അൽ അദ്വാനി

LEAVE A REPLY

Please enter your comment!
Please enter your name here