കഞ്ചാവ് വളർത്തൽ; ഭരണകുടുംബാംഗത്തിനും പ്രവാസി കൂട്ടാളിക്കും ജീവപര്യന്തം

0
29

കുവൈത്ത് സിറ്റി: കുവൈത്തിലെ ഭരണകുടുംബാംഗത്തെയും ഒരു ഏഷ്യൻ കൂട്ടാളിയെയും കഞ്ചാവ് കൃഷി ചെയ്തതിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരു സുപ്രധാന വിധിയിൽ, കൗൺസിലർ നായിഫ് അൽ ദഹൂമിൻ്റെ അധ്യക്ഷതയിലുള്ള കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് (ക്രിമിനൽ ഡിവിഷൻ) ആണ് ശിക്ഷ വിധിച്ചത്. ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ മൂന്ന് ഏഷ്യക്കാരുടെ സഹായത്തോടെ വീട്ടിൽ കഞ്ചാവ് വളർത്തുന്ന ഭരണകുടുംബത്തിലെ അംഗത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.അറസ്റ്റിനിടെ പ്രതികളുടെ പക്കൽ നിന്ന് മയക്കുമരുന്നും കണ്ടെത്തി. ഏകദേശം 25 കിലോഗ്രാം തൂക്കമുള്ള 270 തൈകൾ, 5,130 കിലോഗ്രാം റെഡി ടു യൂസ് മരിജുവാന, 4,150 ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. പ്രധാന പ്രതിയായ ഭരണകുടുംബാംഗത്തിന്റെ വസതിയിലാണ് കഞ്ചാവ് കൃഷിയിടം കണ്ടെത്തിയത്. മൂന്ന് ഏഷ്യൻ തൊഴിലാളികൾ അദ്ദേഹത്തെ സഹായിച്ചു,. അവരിൽ ഒരാൾക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കുവൈത്തിൻ്റെ കർശനമായ നിലപാടാണ് വിധിയിൽ നിന്ന് വ്യക്തമാകുന്നത്.

Previous articleസ്നാപ്പ് ചാറ്റിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സ്ത്രീക്ക് മൂന്ന് വർഷം തടവ്
Next articleറെസിഡൻസി നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനകൾ തുടരുന്ന് കുവൈറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here