ദക്ഷിണ കൊറിയയില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു: 29 മരണം

0
26

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 175 പേര്‍ യാത്രക്കാനും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്. തായ്‌ലന്‍ഡില്‍ നിന്ന് വരികയായിരുന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.പക്ഷി ഇടിച്ചാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. ലാന്‍ഡിംഗിനിടെ ടയറിന് പ്രശ്മുണ്ടായെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ചികിത്സയിലുള്ള നിരവധി പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.തീ പെട്ടന്ന് അണയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപടകടം. അപകടത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Previous articleആൻഡ്രോയിഡ് ഫോണുകളിലെ വാട്‌സ്ആപ്പ് സേവനങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി മെറ്റ
Next articleഏഷ്യൻ ​ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം സ്വയം കീഴടങ്ങി കുവൈത്തി പൗരൻ

LEAVE A REPLY

Please enter your comment!
Please enter your name here