പ്രവാസികളുടെ ശ്രദ്ധയ്ക്ക്… ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിക്കുന്നു

0
7

കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള പ്രവാസികൾക്കുള്ള സമയപരിധി ഉടൻ അവസാനിക്കും. ഡിസംബർ 31നുള്ളിൽ എല്ലാവരും നടപടിക്രമങ്ങൾ പൂർത്തിയാക്കണണെന്ന് അധികൃതർ നിർദേശിച്ചു. അടുത്ത ചൊവ്വാഴ്ച മുതൽ, വിരലടയാള നടപടിക്രമം പൂർത്തിയാക്കാത്ത വ്യക്തികളുടെ സിവിൽ ഐഡി കാർഡുകളും എല്ലാ സർക്കാർ, ബാങ്കിംഗ് ഇടപാടുകളും സസ്പെൻഡ് ചെയ്യും. ബയോമെട്രിക് ഫിംഗർപ്രിൻ്റ് നൽകുന്നതിൽ പരാജയപ്പെടുന്ന ഏതൊരു പ്രവാസിയും ഇടപാടുകൾ പൂർത്തിയാക്കുന്നതിൽ നിന്ന് തടയപ്പെടും.മെയ് മാസത്തിൽ ഒരു സമയപരിധി ആദ്യം പ്രഖ്യാപിക്കുകയും അടുത്ത മാസങ്ങളിൽ ഒന്നിലധികം തവണ അത് നീട്ടി നൽകുകയും ചെയ്തതാണ്. നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ, കാർഡുകൾ, ഇലക്ട്രോണിക് പേയ്‌മെൻ്റുകൾ എന്നിവയിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും മറ്റ് സർക്കാർ ഏജൻസികളിൽ നിന്നുമുള്ള സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ഇതുവരെ വിരലടയാളം പൂർത്തിയാക്കാത്ത പ്രവാസികൾ സഹേൽ ആപ്പ് അല്ലെങ്കിൽ മെറ്റ പ്ലാറ്റ്‌ഫോം വഴി ഒരു അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്തുകൊണ്ട് വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ നിർദേശിച്ചു.

Previous articleജബ്രിയയിൽ കുവൈത്തി യാത്രികനെ വെടിവെച്ച് കൊലപ്പെടുത്തി
Next articleപൊതുപണം ദുരുപയോഗം ചെയ്യൽ; ​ജീവനക്കാരന് 18 മില്യൺ ദിനാർ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here