സ്പാഡെക്സ് വിക്ഷേപണം ഇന്ന് രാത്രി; 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക്

0
24

തിരുവനന്തപുരം: ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ഇസ്രൊയുടെ ഈ വർഷത്തെ അവസാന വിക്ഷേപണമാണിത്. സ്പാഡെക്സ് ഉപഗ്രഹങ്ങൾക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എൽവി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും.വിക്ഷേപണത്തിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രണ്ട് ഉപഗ്രഹങ്ങളാണ് ഇന്ന് ബഹിരാകാശത്തേക്ക് പോകുന്നത്, ചേസറും ടാർജറ്റും. 220 കിലോഗ്രാം വീതം ഭാരമാണ് ഇവയ്ക്ക്. ഒന്നിച്ച് വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. അതാണ് സ്പേസ് ഡോക്കിംഗ് എക്സ്പെരിമെൻ്റ് അഥവാ സ്പാഡെക്സ് ദൗത്യം. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുക എളുപ്പമല്ല. രണ്ട് പേടകങ്ങളുടെയും വേഗ നിയന്ത്രണം കൃത്യമായിരിക്കണം. കൂടിച്ചേർന്ന് കഴിഞ്ഞാൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും വേണം. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ എന്ന സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കാൻ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കേണ്ടതുണ്ട്. നിലയത്തെ ഒരൊറ്റ വിക്ഷേപണത്തിൽ ബഹിരാകാശത്ത് എത്തിക്കുക സാധ്യമല്ല. ഘട്ടം ഘട്ടമായി വിക്ഷേപിച്ച് പിന്നീട് ബഹിരാകാശത്ത് വച്ച് കൂടിച്ചേർക്കുക മാത്രമാണ് പ്രായോഗികം.

Previous articleഅമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
Next article‘ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ തുലാസിൽ’; വീണ്ടും നിരാശപ്പെടുത്തി രോഹിത്തും കോലിയും

LEAVE A REPLY

Please enter your comment!
Please enter your name here