കല(ആർട്ട്) കുവൈറ്റ് – ‘നിറം 2024 ’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു

0
4

​ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ഡിസംബർ 6-ന് “നിറം 2024 ” എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർന്റെ സഹകരണത്തോടെ കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം 2025 ജനുവരി 10-നു വെള്ളിയാഴ്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താനിൽ വെച്ച് ഉച്ചക്കു 2:00 ന് ആരംഭിക്കുന്ന പൊതുചടങ്ങിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കും എന്ന് പ്രസിഡണ്ട് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, നിറം ജനറൽ കൺവീനർ രാഗേഷ് പി.ഡി., ട്രെഷറർ അജിത് കുമാർ, പബ്ലിക് റിലേഷൻ കൺവീനർ മുകേഷ് എന്നിവർ അറിയിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ, രണ്ടാം സ്ഥാനം – ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സാൽമിയ, മൂന്നാം സ്ഥാനം- ഐഎസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ. കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കരസ്ഥമാക്കി. ചിത്രരചനയിൽ എൽ കെ ജി മുതൽ 12-ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഗ്രൂപ്പ് ‘എ’ (എൽകെജി-1) ഒന്നാം സമ്മാനം ആഷ്ക യശ്പാൽ പൂജാരി, ഐഇഎസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സമ്മാനം- സായിദ് ഇബ്രാഹിം ഷാജി, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ, മോഴിശികരൻ ദിനകരൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ, മൂന്നാം സമ്മാനം- പ്രാർത്ഥന നീരജ് പിള്ള, ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹമ്മദി, എൽസ റോസ് സെബാസ്റ്റ്യൻ, യുണൈറ്റഡ് ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ. ഗ്രൂപ്പ് ‘ബി’ (2-4) ഒന്നാം സമ്മാനം- അനിക മുറത്തുവിളാകത്ത് അജിഷ്, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, രണ്ടാം സമ്മാനം- ഷർവാണി രോഹിത് പഞ്ചൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ, സാൽമിയ, ആയിഷ മിധ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ, ഖൈത്താൻ മൂന്നാം സമ്മാനം- അദ്വിക് പ്രദീപ്കുമാർ, ന്യൂ ഗൾഫ് ഇന്ത്യൻ സ്കൂൾ, മഹ്ബൂല, ധ്യാന് കൃഷ്ണ, സ്മാർട്ട് ഇന്ത്യൻ സ്കൂൾ, കുവൈത്ത്. ഗ്രൂപ്പ് ‘സി’ (5-7) ഒന്നാം സമ്മാനം- ഡിംപിൾ കാത്രി, ഐഇഎസ്-ഭാരതീയ വിദ്യാഭവൻ, രണ്ടാം സമ്മാനം- കാവ്യ അശുതോഷ് പഞ്ചൽ, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, മൂന്നാം സമ്മാനം- സച്ചിൻ കോലാഞ്ചി, ഇന്ത്യൻ കമ്മ്യൂണിറ്റി. സ്കൂൾ, സാൽമിയ, ഡാനിയൽ സഞ്ജു പോൾ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സാൽമിയ. ഗ്രൂപ്പ് ‘ഡി’ (8-12) ഒന്നാം സമ്മാനം- ഗൗരി കൃഷ്ണ ജിനു, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ, രണ്ടാം സമ്മാനം- ടിയാര ഡിക്രൂസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ, ജെസീക്ക മേരി ഡയസ്, ലേണേഴ്സ് ഓൺ അക്കാദമി, മൂന്നാം സമ്മാനം- കെസിയ തോമസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈതാൻ. കളിമൺ ശില്പ നിർമ്മാണം (7-12) ഒന്നാം സമ്മാനം- ഒനേഗ വില്യം, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സാൽമിയ, രണ്ടാം സമ്മാനം- ജലാലുദ്ദീൻ അക്ബർ, ഐഇഎസ്- ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, മൂന്നാം സമ്മാനം- അക്ഷയ് രാജേഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ. ഏഞ്ചല അനിൽസൺ, ലേണേഴ്സ് ഓൺ അക്കാദമി. രക്ഷിതാക്കൾക്കും അതിഥികൾക്കും ആയി ഒരുക്കിയ ഓപ്പൺ ക്യാൻവാസ് ചിത്ര രചനയിൽ ഒന്നാം സമ്മാനം- ശ്രീമതി അന്വേഷ ബിശ്വാസ്, രണ്ടാം സമ്മാനം- ശ്രീമതി മഷിദ മനാഫ്, മൂന്നാം സമ്മാനം- ശ്രീമതി ദീപ പ്രവീൺ കുമാർ എന്നിവർ നേടി. 3100-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 66 പേർക്ക് മെറിറ്റ് പ്രൈസും 254 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.ആർട്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, മുകുന്ദൻ പളനിമല, രാജീവ് എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 135-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.

Previous articleഎൻ.എസ്സ്.എസ്സ്. കുവൈറ്റ് മന്നം ജയന്തി ആഘോഷങ്ങളോടു അനുബന്ധിച്ചു നടത്തുന്ന “DHRUPAD” സംഗീത നിശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
Next articleമൈ ഐഡൻ്റിറ്റി വഴിയുള്ള ഡ്രൈവിംഗ് പെർമിറ്റ് എല്ലാ ഇടപാടുകളിലുംഔദ്യോഗിക രേഖയായി ഉപയോഗപ്പെടുത്താം

LEAVE A REPLY

Please enter your comment!
Please enter your name here