ഗൾഫ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പ് ഫൈനൽ മത്സരം മാറ്റി

0
24

കുവൈത്ത് സിറ്റി: കുവൈത്ത് വേദിയൊരുക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പ് ഫൈനൽ മത്സരം ജനുവരി നാലിലേക്ക് മാറ്റി. നേരത്തെ ജനുവരി 3ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ (എജിസിഎഫ്എഫ്) ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, സെമി ഫൈനൽ മത്സരങ്ങൾ മുൻ നിശ്ചയപ്രകാരം ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 5.30 ന് ഒമാൻ – സൗദി അറേബ്യ മത്സരമാണ് ആദ്യത്തേത്. രണ്ടാം സെമി വൈകിട്ട് 8.45 ന് കുവൈത്ത് – ബഹ്റൈൻ പോരാട്ടം. അർദിയായിലെ ഷെയ്ഖ് ജാബർ സ്റ്റേഡിയത്തിലാണ് മത്സരം.

Previous articleപ്രവാസികളുടെ ശ്രദ്ധയ്ക്ക്; ബയോമെട്രിക് നടപടിക്രമങ്ങൾ പൂര്‍ത്തിയില്ലെങ്കിൽ ബുധനാഴ്ച മുതൽ ഇടപാടുകൾ തടസപ്പെടും
Next articleകുവൈത്തിൽ കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി പബ്ലിക് പ്രോസിക്യൂഷൻ

LEAVE A REPLY

Please enter your comment!
Please enter your name here