2025നെ വരവേറ്റ് കിരിബാത്തി

0
18

പുതുവര്‍ഷം പിറക്കാന്‍ രാജ്യം മണിക്കൂറുകള്‍ എണ്ണി കാത്തിരിക്കുമ്പോള്‍ ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയതിന്റെ സന്തോഷത്തിലാണ് കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നു. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണിത്.ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവര്‍ഷാഘോഷം.രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കന്‍ പുതുവര്‍ഷം. ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.

Previous articleനാളെ മുതൽ കുവൈത്തിൽ കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്
Next articleപുതുവത്സര അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളത്തിൽ 150,404 യാത്രക്കാരെ പ്രതീക്ഷിക്കുന്നുവെന്ന് ഡിജിസി

LEAVE A REPLY

Please enter your comment!
Please enter your name here