കഴുകൻ വംശനാശ ഭീഷണിയിലാണെന്ന് കുവൈത്ത് എൺവയോൺമെന്റ് ലെൻസ് ടീം

0
45

കുവൈത്ത് സിറ്റി: അൽ സാൽമി, ജാബർ അൽ-അഹമ്മദ് പ്രദേശങ്ങളിലായി രണ്ട് കഴുകന്മാരെ വെടിയുതിർത്ത് കൊലപ്പെടുത്തി. സൗദി അറേബ്യയിൽ ഒരു കഴുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതായും കണ്ടെത്തി. കഴുകൻ വംശനാശ ഭീഷണിയിലാണെന്ന് കുവൈത്ത് എൺവയോൺമെന്റ് ലെൻസ് ടീം തലവൻ റാഷിദ് അൽ ഹജ്ജി പറഞ്ഞു. കോളർ ഉപയോ​ഗിച്ച് ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. അത്തരത്തിൽ ഒരു കഴുകനെയാണ് അൽ സാൽമി മരുഭൂമിയിൽ ചത്ത നിലയിൽ കണ്ടെത്തിയത്. കർഷകർ തെരുവുനായ്ക്കളെ കൊല്ലാൻ വച്ച വിഷം ഭക്ഷിച്ചാണ് സൗദിയിൽ കഴുകൻ ചത്തതെന്നും അദ്ദേഹം പറഞ്ഞു.

Previous articleപുതുവർഷത്തിൻ്റെ ആദ്യ മണിക്കൂറുകളിൽ ഫയർഫോഴ്‌സ് ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത് 5 അപകട റിപ്പോർട്ടുകൾ
Next articleഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ നിന്ന് കുവൈത്ത് പുറത്ത്; ഫൈനലിൽ ഒമാൻ ബഹ്റൈൻ പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here