അറേബ്യൻ ​ഗൾഫ് കപ്പ്; വിജയിച്ച ബഹ്റൈൻ ടീമിനെ അഭിനന്ദിച്ച് കുവൈത്ത് അമീർ

0
29

കുവൈത്ത് സിറ്റി: അറേബ്യൻ ​ഗൾഫ് കപ്പ് വിജയിച്ച ബഹ്റൈൻ ദേശീയ ടീമിനെ അഭിനന്ദിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മീഷാൽ അൽ അഹമ്മദ്. ബഹ്റൈൻ രാജാവ് കിം​ഗ് ഹമദ് ബിൻ ഇസ അൽ ഖലീഫയ്ക്ക് അമീർ അഭിനന്ദന സന്ദേശം അയച്ചു. ഇത്തവണ കുവൈത്താണ് അറേബ്യൻ ​ഗൾഫ് കപ്പിന് വേദിയൊരുക്കിയത്. ഇന്നലെ ജാബർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാനെയാണ് ബഹ്റൈൻ തോൽപ്പിച്ചത്. ഈ ടൂർണമെൻ്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും വേറിട്ടുനിർത്തിയ ഉയർന്ന കായികക്ഷമതയെയും അവർ തമ്മിലുള്ള മാന്യമായ മത്സരത്തെയും സൗഹൃദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദൃഢത വിളിച്ചോതുന്ന വൻ പ്രേക്ഷക സാന്നിധ്യത്തെയും അഭിനന്ദിച്ചുകൊണ്ട് ബഹ്‌റൈൻ ടീം പുറത്തെടുത്ത മികച് പ്രകടനത്തെ ഹിസ് ഹൈനസ് പ്രശംസിച്ചു.

Previous articleപൈലറ്റിൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞു; മലേഷ്യൻ യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി
Next articleനിര്‍ണായക ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ ഉപദേഷ്ടാവ് ഇന്ന് ഇന്ത്യയില്‍

LEAVE A REPLY

Please enter your comment!
Please enter your name here