നാടുകടത്തൽ റദ്ദാക്കുന്നതിനായി കേസ് ; പ്രവാസിയെ കബളിപ്പിച്ച അഭിഭാഷകന് കടുത്ത ശിക്ഷ

0
16

കുവൈത്ത് സിറ്റി: കൈക്കൂലി പദ്ധതിയിൽ പ്രവാസിയെ കബളിപ്പിച്ച കേസിൽ അഭിഭാഷകന് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 50,000 ദിനാർ പിഴയും വിധിച്ചു. ഒരു ബന്ധുവിനെ നാടുകടത്താനുള്ള ഉത്തരവ് റദ്ദാക്കുന്നതിന് പകരമായി പ്രവാസിയിൽ നിന്ന് 50,000 ദിനാർ ആവശ്യപ്പെട്ടുവെന്നാണ് അഭിഭാഷകനെതിരെയുള്ള കുറ്റം. പ്രാഥമിക തുകയായ 5,000 ദിനാർ ലഭിക്കുകയും ചെയ്തു. ഡിറ്റക്ടീവായി ആൾമാറാട്ടം നടത്തുന്ന അജ്ഞാത വ്യക്തിയുമായി ആശയവിനിമയം നടത്താൻ അഭിഭാഷകൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് പ്രവാസിക്ക് സംശയം തോന്നിയത്. താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ പ്രവാസി ഉടൻ അധികൃതരെ വിവരം അറിയിച്ചു. അന്വേഷണത്തിനൊടുവിൽ സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ പബ്ലിക് പ്രോസിക്യൂഷൻ അനുമതി നേടി. വക്കീലിന് പ്രവാസി കൈക്കൂലി നൽകുന്നതിനിടെ ഓഡിയോയും വീഡിയോയും സഹിതം പകർത്തി കയ്യോടെ പിടികൂടുകയായിരുന്നു.

Previous articleപണമിടപാട് കുറ്റകൃത്യങ്ങൾ തടയാൻ സംയുക്ത ശ്രമവുമായി കുവൈത്ത്
Next articleകുവൈത്തിൽ താപനില കുറയുന്നത് തുടരുമെന്ന് കാലാവസ്ഥ വി​ദ​ഗ്ധൻ ഇസ്സ റമദാൻ

LEAVE A REPLY

Please enter your comment!
Please enter your name here