പുതിയ റെസിഡൻസി നിയമം; സംരഭകരെ ആകർഷിക്കുക സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്

0
6

കുവൈത്ത്സിറ്റി: രാജ്യത്തെ റെസിഡൻസി നിയമത്തിൽ ആറ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സുപ്രധാനമായ മാറ്റങ്ങൾ വരുന്നതെന്ന് റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസഫ് അൽ-അയൂബ്. സംഭവിച്ച വിടവുകളും നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങളും നികത്തുന്നതാണ് പുതിയ നിയമം. സംരഭകരെ ആകർഷിക്കുക എന്നതാണ് പുതിയ റെസിഡൻസി നിയമത്തിൻ്റെ ലക്ഷ്യങ്ങളിലൊന്ന്. 2024 ലെ 114-ലെ ഡിക്രി പുറപ്പെടുവിച്ച പുതിയ നിയമം, വിദേശികളുടെ പ്രവേശനത്തെ നിയന്ത്രിക്കുന്നു.കുവൈത്തി സ്ത്രീകളുടെ കുട്ടികൾ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങളിലെ താമസക്കാർക്ക് 10 വർഷത്തെ റെസിഡൻസിയും സമാനമായ കാലയളവിലേക്ക് പുതുക്കാനുള്ള വ്യവസ്ഥയും അടങ്ങുന്നതാണ് പുതിയ നിയമം. പഴയ നിയമനിർമ്മാണത്തിലെ പോരായ്മകൾ പരിഹരിക്കാനും പ്രവാസി തൊഴിലാളികൾക്ക് നീതി ഉറപ്പാക്കാനും കർശനമായ ശിക്ഷകളിലൂടെ റെസിഡൻസി വ്യാപാരികളെ അടിച്ചമർത്താനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമമെന്നും അദ്ദേഹം വ്യക്തമാക്കി.

Previous articleവൈദ്യുതി മന്ത്രാലയത്തിൽ പ്രവാസി ജീവനക്കാരുടെ എണ്ണം 2.3% മാത്രം
Next articleകൈവശം മയക്കുമരുന്ന്; ജഹ്റയിൽ പോലീസുകാരൻ അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here