കുവൈത്ത് സിറ്റി: കുവൈത്തിലെയും യുഎഇയിലെയും കമ്പനികൾ പുതിയ ജീവനക്കാരെ നിയമിക്കുന്നതിൽ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഏറ്റവും പുതിയ ബിസിനസ് സെന്‍റിമെന്‍റ് സർവേ. ഞെരുക്കമുള്ള മാർജിനും വർദ്ധിച്ചുവരുന്ന ബിസിനസ് ചെലവുകളും തൊഴിൽ നിലവാരത്തെ ബാധിക്കുന്നു. കുവൈത്തിൽ ഡിസംബറിൽ തൊഴിൽ കണക്കുകൾ നിശ്ചലമായിരുന്നു. വർദ്ധിച്ചുവരുന്ന ഡിമാൻഡ് നിലനിർത്താൻ കമ്പനികൾ പാടുപെടുന്നതിനാൽ ജോലികൾ പൂർത്തിയാകാത്ത അവസ്ഥയുമുണ്ട്.ഈ വെല്ലുവിളികൾക്കിടയിലും കർക്കശമായ ബജറ്റ് കാരണം അധിക തൊഴിലാളികളെ നിയമിക്കുന്നതിന് വിഭവങ്ങൾ അനുവദിക്കുന്നത് കമ്പനികൾക്ക് ബുദ്ധിമുട്ടാണ്. കുവൈത്തിന്‍റെ തൊഴിലില്ലായ്മ നിരക്ക് 2023ൽ 2.03 ശതമാനമായിരുന്നു. എന്നാൽ ബിസിനസ് വളർച്ചയ്ക്ക് അനുസൃതമായി സ്റ്റാഫിംഗ് ലെവലുകൾ നിലനിർത്തുന്നതിൽ കമ്പനികൾ പ്രശ്നങ്ങൾ നേരിടുന്നു. കുവൈത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മേഖലയിലുടനീളമുള്ള വിശാലമായ പ്രവണതകളെ പ്രതിഫലിപ്പിക്കുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു.