35-ാം വയസിൽ കുവൈത്ത് പൗരത്വം, 74 പേരെ മക്കളെയും കൊച്ചുമക്കളായും വ്യാജമായി ഫയലിൽ ചേര്‍ത്തു

0
21

കുവൈത്ത് സിറ്റി: 1957ൽ ജനിച്ച ഒരു പുരുഷന്‍റെ കുവൈത്ത് പൗരത്വ ഫയലുമായി ബന്ധപ്പെട്ട സുപ്രധാന കേസ് ദേശീയ അന്വേഷണ വകുപ്പ് കണ്ടെത്തി. 1993ൽ കുവൈത്ത് അധിനിവേശത്തിന് ശേഷം 35-ാം വയസിൽ വ്യാജരേഖയുണ്ടാക്കിയെന്ന സംശയത്തിലാണ് കേസ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത്. ഇയാളുടെ മക്കളും പേരക്കുട്ടികളും എന്ന വ്യാജേന ലിസ്റ്റുചെയ്ത 74 വ്യക്തികളെ നിയമവിരുദ്ധമായി ഫയലിൽ ചേർത്തതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഉൾപ്പെട്ട എല്ലാ വ്യാജന്മാർക്കും അവരുടെ പൗരത്വം നഷ്ടമാകും. വ്യാജരേഖ ചമച്ചയാളുടെ സഹോദരന്മാരെന്ന് പറയപ്പെടുന്നവർ ദേശീയ അന്വേഷണ വകുപ്പിനോട് കുറ്റസമ്മതം നടത്തുകയും കുടുംബബന്ധം നിഷേധിക്കുകയും മരണപ്പെട്ട പിതാവിന്‍റെ പൗരത്വ ഫയലിൽ വഞ്ചനാപരമായി ചേർത്തതായി സമ്മതിക്കുകയും ചെയ്തതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.

Previous articleസബാഹ് അൽ-അഹമ്മദ് റെസിഡൻഷ്യൽ ഏരിയയിൽ പരിശോധന; നിരവധി പേർ അറസ്റ്റിൽ
Next articleകൊച്ചി 2025 ഡയലോഗിൽ പങ്കെടുത്ത് കുവൈറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here