സാൽമിയ. കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റർ സാൽമിയ യൂണിറ്റ് മെമ്പർ കോഴിക്കോട് മാത്തോട്ടം സ്വദേശി അഹ്‌മദ് നിസാറിന് ഇസ്‌ലാഹി സെന്റർ സാൽമിയ യൂണിറ്റ് അംഗങ്ങൾ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അൻസാർ കൊടുങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സെന്റർ കേന്ദ്ര വൈസ് പ്രസിഡന്റ് സിപി അബ്ദുൽ അസീസ് നിസാറിന്റെ നിസ്തുലമായ സേവനത്തിന് നന്ദി പ്രകാശിപ്പിച്ചു .യോഗത്തിൽ കേന്ദ്ര ഭാരവാഹികളായ സുനാഷ് ഷുക്കൂർ, മുഹമ്മദ് അസ്‌ലം കാപ്പാട് , മുഹമ്മദ് അഷ്‌റഫ് ഏകരൂൽ, പി എൻ അബ്ദുൽ റഹ്മാൻ, യൂണിറ്റ് പ്രധിനിധികളായ മുഹമ്മദ് ഇക്ബാൽ കണ്ണൂർ , നൗഷാദ് മുവാറ്റുപുഴ, ആഷിക് സി എസ്,മെഹബൂബ് കാപ്പാട്, സാലിഹ് മുണ്ടക്കൽ , മുഹമ്മദ് ഇബ്രാഹിം , സലിം എന്നിവർ സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം നിസാറിന് നൽകുകയും അഹ്‌മദ് നിസാർ മറുപടി പ്രസംഗം നടത്തുകയും ചെയ്തു.