മെഹ്ബൂല എക്സ്ചേഞ്ച് കവർച്ച കേസിൽ മോഷ്ടിച്ച പണവും കളിപ്പാട്ട പിസ്റ്റളും കണ്ടെടുത്തു

0
17

കുവൈത്ത് സിറ്റി: പട്ടാപ്പകൽ മണി എക്സ്ചേഞ്ച് കൊള്ളയടിച്ച സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കുവൈത്തിലെ അൽ അഹ്മദി ഗവർണറേറ്റിലാണ് സംഭവം. കാറിലെത്തിയ രണ്ടുപേർ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് തോക്കു ചൂണ്ടി കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. അഹമ്മദി ഗവർണറേറ്റിലെ മംഗഫിലെ മണി എക്‌സ്‌ചേഞ്ച് കടകൾ ലക്ഷ്യമിട്ടുള്ള രണ്ട് കവർച്ചകളിൽ പ്രതികൾ അറസ്റ്റിലാവുകയായിരുന്നു. മുഖംമൂടി ധരിച്ച മൂന്ന് വ്യക്തികളാണ് ഈ കുറ്റകൃത്യങ്ങൾ നടത്തിയത്. രക്ഷപ്പെടുന്നതിനിടയിൽ, പ്രതികളിലൊരാൾ മോഷ്ടിച്ച പണവും കളിപ്പാട്ട പിസ്റ്റളും ഉപേക്ഷിച്ചു, ഇവ രണ്ടും അധികൃതർ കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകളും സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളും വിശകലനം ചെയ്തുവരികയാണ്.കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ഫോറൻസിക് വിഭാ​ഗത്തിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Previous articleകുവൈത്തിലെ അൽ ജുലൈയ ഓഫ്‌ഷോർ ഫീൽഡിൽ ഹൈഡ്രോകാർബൺ വിഭവങ്ങൾ കണ്ടെത്തി
Next articleസൈബർ കുറ്റകൃത്യവും ആൾമാറാട്ടവും; പ്രവാസിക്ക് 10 വർഷം തടവും 20,000 ദിനാർ പിഴയും

LEAVE A REPLY

Please enter your comment!
Please enter your name here