കുവൈത്തിന്റെ ഉപഭോക്തൃ ചെലവ് റെക്കോർഡ് കണക്കിൽ

0
35

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഉപഭോക്തൃ ചെലവ് 2024-ൽ അഭൂതപൂർവമായ തലത്തിലെത്തിയെന്ന് കണക്കുകൾ. പൗരന്മാരുടെയും താമസക്കാരുടെയും മൊത്തം ചെലവുകൾ 47.81 ബില്യൺ കുവൈത്തി ദിനാർ (കെഡി) ആയി. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2023-നെ അപേക്ഷിച്ച് 45.79 ബില്യൺ കെഡിയുടെ വാർഷിക വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. പോയിൻ്റ് ഓഫ് സെയിൽ (പിഒഎസ്) ഇടപാടുകളിലൂടെ ആഭ്യന്തരമായും അന്തർദേശീയമായും ചെലവഴിക്കുന്നത് 18.92 ബില്യൺ കെഡിയായി ഉയർന്നു, ഇത് 2023ലെ കെഡി 17.52 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 1.4 ബില്യൺ അല്ലെങ്കിൽ 8.02 ശതമാനം വർധനവ് രേഖപ്പെടുത്തുന്നു. നേരിട്ടുള്ള പണമിടപാടുകളിൽ ഇടിവാണ് വന്നിട്ടുള്ളത്. അതേസമയം, എടിഎമ്മുകൾ വഴിയുള്ള പണം പിൻവലിക്കലിൻ്റെ മൂല്യം ഗണ്യമായി കുറഞ്ഞു, 2023-ലെ 10.72 ബില്യൺ കെഡിയിൽ നിന്ന് 636 മില്യൺ അല്ലെങ്കിൽ 5.93 ശതമാനം കുറഞ്ഞ് 10.08 ബില്യൺ കെഡി ആയി എടിഎം പിൻവലിക്കൽ കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Previous articleമദ്യം ഉൽപ്പാദിപ്പിച്ച് വിതരണം; പ്രവാസി അറസ്റ്റിൽ
Next articleട്രാഫിക് പിഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here