കുവൈത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മിനിമം ശമ്പളം; വ്യവസ്ഥ എടുത്തുകളഞ്ഞു

0
24

കുവൈത്ത് സിറ്റി: പരിമിതമായ വരുമാനമുള്ളവർ, ചെറിയ ജോലിയുള്ളവർ, ലളിതമായ സേവന-കരകൗശല ജോലികൾ ചെയ്യുന്നവർ, ​ഗാർഹിക തൊഴിലാളികൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നൽകി. ശമ്പളമോ വരുമാനമോ കണക്കിലെടുത്ത് ബാങ്ക് അക്കൗണ്ട് തുറക്കാൻ ബാങ്കുകൾ വിസമ്മതിക്കരുത്, അതായത് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പള എന്ന നിയന്ത്രണം എടുത്തു കളഞ്ഞിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സാമ്പത്തിക, ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

Previous articleകുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട് ക്രൂരമായി കൊന്ന ​ഗാർഹിക തൊഴിലാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യം
Next articleദഹനവ്യവസ്ഥയുടെയും കരൾ രോഗങ്ങളുടെയും ചികിത്സയിൽ കുവൈത്ത് മുന്നേറിയെന്ന് ആരോ​ഗ്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here