ട്രാഫിക് പിഴകൾ വർധിപ്പിക്കുന്നത് പണം പിരിക്കാനല്ല,ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനാണെന്ന് ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ

0
52

കുവൈത്ത് സിറ്റി: ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ നിയമത്തിൽ ട്രാഫിക് പിഴകൾ വർധിപ്പിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം ജനങ്ങളിൽ നിന്ന് പണം പിരിക്കുകയല്ല, ജീവൻ സംരക്ഷിക്കുകയാണെന്ന് ഏകീകൃത ഗൾഫ് ട്രാഫിക് വാര സമിതി 2025 തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുബ്ഹാൻ. നിയമമോ റോഡുകളോ അടക്കമുള്ള മറ്റ് ഘടങ്ങളേക്കാൾ കുവൈത്തിലെ ട്രാഫിക് നിയമലംഘനങ്ങൾ പ്രാഥമികമായി പെരുമാറ്റ പ്രശ്‌നമാണ്.പുതിയ നിയമം ഡ്രൈവർമാരെ നിയമലംഘനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ലക്ഷ്യമിടുന്നു, അതുകൊണ്ടാണ് പിഴയും വർധിപ്പിച്ചത്. പ്രത്യേകിച്ചും ഈ ലംഘനങ്ങളുടെ തോത് വർധിച്ചതിൻ്റെ വെളിച്ചത്തിൽ പിഴ കൂട്ടാൻ നിർബന്ധിരാവുകയായിരുന്നു. ഡ്രൈവർമാർ ചെയ്യുന്ന ഏറ്റവും സാധാരണമായ ലംഘനം വേഗത പരിധി പാലിക്കാത്തതാണ്.. കഴിഞ്ഞ വർഷം രണ്ട് ദശലക്ഷം നിയമ ലംഘനങ്ങൾ കവിഞ്ഞു. ചുവപ്പ് സി​ഗ്നൽ പാലിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയയാണ് പിന്നാലെയുള്ളത്.

Previous articleസീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 30 ദിനാർ പിഴ; കോടതിയിലേക്ക് റഫർ ചെയ്താൽ തടവും പിഴയും
Next articleവാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിച്ചാൽ 300 ദിനാർ വരെ പിഴ; ഒപ്പം തടവ് ശിക്ഷയും

LEAVE A REPLY

Please enter your comment!
Please enter your name here