കുവൈറ്റിന്റെ ആകാശത്തെ വിസ്മയിപ്പിച്ച് ഡ്രോൺ ഷോ; ദേശീയ ആഘോഷങ്ങൾക്ക് ഗംഭീര തുടക്കം

0
12

കുവൈറ്റ് സിറ്റി : കുവൈത്തിൽ ദേശിയ ആഘോഷങ്ങൾക്ക് തുടക്കമായി, യാ ഹലാ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഷോയിൽ, അൽ ഷഹീദ് ഗാർഡനിൽ ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര പരേഡിനും ജനപ്രിയ സംഗീത പ്രകടനത്തിനും സാക്ഷ്യം വഹിച്ചു. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിന്റെ ആകാശത്തെ ഡ്രോൺ ഷോ അലങ്കരിച്ചു, കുവൈറ്റിന്റെ ദേശീയ ആഘോഷങ്ങളുടെ ഭാഗമായി അത്ഭുതകരമായ രൂപങ്ങളും ചിത്രങ്ങളും അവതരിപ്പിച്ചുകൊണ്ട് ഞായറാഴ്ച വൈകുന്നേരം കുവൈറ്റിന്റെ ആകാശം ഡ്രോൺ ഷോയാൽ അലങ്കരിതമായി. ഡ്രോണുകൾ അറേബ്യൻ ഗൾഫ് തെരുവിന് മുകളിലൂടെ പറന്ന് ഇംഗ്ലീഷിലും അറബിയിലും ‘മനോഹരമായ കുവൈറ്റ്’ എന്ന വാചകം ആകാശത്തിൽ തെളിയിച്ചു. കൂടാതെ കുവൈറ്റ് പതാകയും, കുവൈറ്റിനെ നയിച്ച നേതൃത്വങ്ങളുടെയും ചിത്രങ്ങൾ ഡ്രോണുകൾ ആകാശത്ത് വിസ്മയം തീർത്തു.

Previous articleരണ്ടാം സെമസ്റ്ററിൻ്റെ ആദ്യ ദിനം; വൻ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് കുവൈറ്റ്
Next articleകുവൈത്തിലെ ഈ 6 പൊതു സ്ഥലങ്ങളിൽ യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here